റിയാദ് – ലൈംഗീക ഉദ്ദേശ്യങ്ങളോടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോം വഴി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ആള്‍മാറാട്ടം നടത്തുകയും പൊതുസംസ്കാരത്തിന് നിരക്കാത്ത വാചകങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group