ദോഹ: തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാകം ലൈനിൽ അൽ റയാൻ വീട്ടിൽ മുഹമ്മദ് ഷിയാസ് [39] ഇന്ന് ഖത്തറിൽ നിര്യാതനായി. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനായ മുഹമ്മദ് ഷിയാസ് ഡിലിജെന്റ് ട്രേഡിങ്ങ് & കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
തിരുവനന്തപുരം മണക്കാട് ഷംസുദ്ധീൻ സാഹിബിൻ്റെ മകനും മണക്കാട് വലിയ പള്ളി ജമാഅത്ത് അംഗവുമാണ് മുഹമ്മദ് ഷിയാസ്.