ദോഹ– ഹൃദയഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ മരണപ്പെട്ടു. കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത് .
ദോഹയിൽ ബ്രേക്ക് ഡൌൺ സർവീസ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇരുപത് വർഷമായി ഖത്തറിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
ഇൻഡസ്ട്രിയൽ ഏരിയ ഹസൻ മുബൈറിക് ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്
മാതാവ്:ഫാത്തിമ . ഭാര്യ റൈഹാനത്ത് , മക്കൾ: ജവാദ് , ജൗഹർ ,ജാസിം ,ഫാത്തിമ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group