കുവൈത്ത് സിറ്റി– ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന മലയാളി ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുവൈത്ത് പ്രവാസികളായ കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി രണ്ടു ദിവസമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്റുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകനാണ് ജവാദ്. മയ്യിത്ത് കുവൈത്തിൽ തന്നെ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



