ഷാർജ: നൂറിലേറെ വ്യത്യസ്തയിനം ജീവികളെ ഏറ്റവുംവേഗത്തിൽ തിരിച്ചറിഞ്ഞതിന് നൂഹ്‌സമാൻ എന്ന മലയാളിയായ രണ്ടരവയസ്സുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിനർഹനായി. ഷാർജയിലുള്ള മാറഞ്ചേരി സ്വദേശികളായ സജീൽ അലിയുടെയും ശരീഫ തസ്നീമിന്റെയും മകനാണ്. മൂന്ന് മിനിറ്റും 43 സെക്കൻഡും കൊണ്ടാണ് വ്യത്യസ്തയിനം ജീവികളെ തിരിച്ചറിഞ്ഞത്.
24 ഇനം പക്ഷികൾ, ഏഴുതരം പ്രാണിവർഗങ്ങൾ, 25 കടൽ ജീവികൾ, 30 വന്യമൃഗങ്ങൾ, ആറുതരം ദിനോസറുകൾ എന്നിവയെയാണ് ചിത്രങ്ങളിലൂടെ ഈ കുട്ടി വേഗത്തിൽ തിരിച്ചറിഞ്ഞത്. രണ്ടുവയസ്സുമുതൽ നിറങ്ങൾ, പക്ഷികൾ, പഴം, പച്ചക്കറികൾ, വാഹനങ്ങൾ എന്നിവയെല്ലാം നൂഹ്‌സമാൻ തിരിച്ചറിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group