ദുബൈ– കോൺഗ്രസ് നേതാവ് ശശി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ചകൾ നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വിദേശത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് ഇത്തരമൊരു വാർത്ത തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം ദുബൈയിൽ പറഞ്ഞു.
ഈ അടുത്ത കാലത്തൊന്നും താൻ ശശി തരൂരിനെ കണ്ടിട്ടില്ലെന്ന് യൂസഫലി വ്യക്തമാക്കി. ആറ് മാസം മുൻപ് അദ്ദേഹം തന്റെ വീട്ടിൽ വന്നപ്പോൾ കണ്ടതാണ് അവസാനത്തെ കൂടിക്കാഴ്ചയെന്നും വ്യക്തിപരമായ സൗഹൃദത്തിനപ്പുറം രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യം അന്വേഷിക്കലാണ് മാധ്യമ പ്രവർത്തകൻ ആദ്യം ചെയ്യേണ്ടത്.അനാവശ്യ ഗോസിപ്പുകൾ മാധ്യമങ്ങൾ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



