Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    • ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    • സൗദിയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/02/2026 Gulf Business UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എം.എ. യൂസഫലി
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി വീണ്ടും നിയമിച്ചുകൊണ്ട് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പുറപ്പെടുവിച്ചു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പ്രകാരം നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായാണ് യൂസഫലി ബോര്‍ഡില്‍ ചേരുന്നത്. ഇത് അഞ്ചാം തവണയാണ് എം.എ യൂസഫലി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി മാറുന്നത്. മൂന്നു തവണ തെരഞ്ഞെടുപ്പിലൂടെയാണ് എം.എ യൂസഫലി ബോര്‍ഡ് അംഗത്വം നേടിയെടുത്തതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.

    ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നോണമുള്ള റോളില്‍ വിജയിക്കാനും എമിറേറ്റിലെ സ്വകാര്യ മേഖലയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ അര്‍ഥവത്തായ സംഭാവനകള്‍ നല്‍കാനും എം.എ യൂസഫലിക്ക് ചേംബര്‍ ആശംസകള്‍ നേരുന്നുവെന്ന് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. എമിറേറ്റിന്റെ ബിസിനസ് അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ അബുദാബി ചേംബര്‍ പ്രധാന പങ്ക് വഹിക്കുന്നു. നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകരെ പിന്തുണക്കാനും സുസ്ഥിര സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായും ചേംബര്‍ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള ബിസിനസ്, നിക്ഷേപ കേന്ദ്രമായി അബുദാബി സ്വയം നിലകൊള്ളുന്നത് തുടരുന്ന സാഹചര്യത്തില്‍, എം.എ യൂസഫലിയുടെ പുനര്‍നിയമനം അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഷിപ്പിംഗ് തടസ്സങ്ങള്‍, പണപ്പെരുപ്പം എന്നിവ വന്‍കിട ചില്ലറ വ്യാപാരികള്‍ക്ക് വിതരണ ശൃംഖല നിയന്ത്രണം പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ഗള്‍ഫുഡ് 2026 ന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ എം.എ യൂസഫലി നേരത്തെ പറഞ്ഞു. 2024 നവംബര്‍ മുതല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലുലു, ലിത്വാനിയ, യു.എസ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണക്കാരുമായും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളുമായും പുതിയ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇറക്കുമതി വിപുലീകരിക്കാനായി കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ലുലു ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. വിതരണ ആഘാതങ്ങളുമായി വേഗത്തില്‍ പ്രതികരിക്കാന്‍ ലുലു ഗ്രൂപ്പ് 27 രാജ്യങ്ങളില്‍ സോഴ്സിംഗ്, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇത് വിതരണ ആഘാതങ്ങളുമായി വേഗത്തില്‍ പ്രതികരിക്കാന്‍ ഗ്രൂപ്പിനെ അനുവദിക്കുന്നതായും എം.എ യൂസഫലി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi Chamber of Commerce Lulu Group ma yoosafali UAE
    Latest News
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026
    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    06/02/2026
    ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    06/02/2026
    ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    06/02/2026
    സൗദിയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.