ദുബൈ– ദുബൈയിൽ എം.എൻ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിൽ അഡ്വ. പി.എ. പൗരൻ പ്രഭാഷണം നടത്തി. വിജയൻ മാസ്റ്ററുടെ എഴുത്തുകളും വാക്കുകളും ജനാധിപത്യ മതേതരവാദികൾക്ക് എക്കാലവും ദിശാബോധം നൽകുന്നവയാണ് എന്ന് അഡ്വ.പി.എ. പൗരൻ പറഞ്ഞു.
ഗ്രൂസ്ബെറി ബുക്സ് പുറത്തിറക്കിയ അഡ്വ. പി.എ. പൗരന്റെ ആത്മകഥയായ ‘പൗരൻ ദ് സിറ്റിസൺ’ ഗ്രാമം പ്രസിഡന്റ് രാഗിഷയ്ക്ക് ആദ്യ പ്രതി നൽകി. ഭാസ്കരൻ തറമ്മൽ പ്രകാശനം ചെയ്തു. സെക്രട്ടറി എ.പി. പ്രജിത്ത്, പ്രസന്നൻ ധർമ്മപാലൻ, ഷിനു ആവോലം, കെസി.മഷൂദ്, സുജിൽ മണ്ടോടി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



