മസ്ക്കത്ത് – സോഷ്യൽ മീഡിയ വഴി പ്രണയത്തിന്റെ പേരിൽ രണ്ടു ലക്ഷം റിയാലിലേറെ തട്ടിയ ആറു പ്രവാസികളെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും മറ്റു അറബ് രാജ്യക്കാർ തന്നെയാണെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സ്ത്രീകളുടെ പേരിൽ ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഇരകളുമായി ബന്ധം സ്ഥാപിച്ചു പണം തട്ടിയെടുക്കുകയായിരുന്നു. കുടുംബം പീഡിപ്പിക്കുന്നു എന്നു പറഞ്ഞാണ് പണം തട്ടിയെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group