കുവൈത്ത് സിറ്റി – ഏഷ്യൻ പ്രവാസിയായ വേലക്കാരിയെ കൊന്ന കേസിൽ കുവൈത്ത് പൗരന് 14 വർഷം കഠിന തടവ് ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി.
പ്രതി യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ചികിത്സ നൽകാത്തതിനെ തുടർന്ന് മരണപ്പെടുകയുമായിരുന്നു. ശേഷം കുറ്റം മറച്ചുവെക്കാനായി മൃതദേഹം വീട്ടിലെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു.
ഫിലിപ്പീൻസ് സ്വദേശിയായ യുവതിയെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചതാണ് മരണ കാരണം. യുവതി വളരെ അവശയായിട്ടും ചികിത്സ നൽകാതെ ജോലിയിൽ തുടരാൻ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണത്തിലൂടെ കണ്ടെത്തി.
കുറ്റകൃത്യം മറച്ചുവെക്കാൻ സഹായിച്ച പ്രതിയുടെ പിതാവിനും, സഹോദരനും ഒരു വർഷത്തെ തടവ് ശിക്ഷയും വിധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group