കുവൈത്ത് സിറ്റി – ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച തുടക്കം കുറിക്കും. കുവൈത്തിൽ വെച്ച് നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ കുവൈത്ത്, ബഹ്റൈൻ, ടുണീഷ്യ, ഫിലിപ്പീൻസ്, ജർമനി എന്നീ രാജ്യങ്ങളിലെ പ്രൊഫഷണൽ ബോക്സർമാർ പങ്കെടുക്കും. ലോക ബോക്സിങ് കൗൺസിലുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്പിന് കുവൈത്ത് വേദിയാകുന്നത്.
എല്ലാം ഒരുക്കങ്ങളും പൂർത്തിയായെന്ന് വേൾഡ് ബോക്സിങ് കൗൺസിൽ കുവൈത്ത് പ്രതിനിധി മിശ്അൽ അൽ ഫാജി അറിയിച്ചു. ഈ ചാമ്പ്യൻഷിപ്പിലൂടെ രാജ്യത്തെ ബോക്സിങ് താരങ്ങളുടെ സാങ്കേതികവും ശാരീരികവും കഴിവുകൾ വികസിപ്പിക്കുക എന്നതാണ് പ്രധാന്യ ലക്ഷ്യം
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group