കുവൈത്ത് സിറ്റി – കുവൈത്തിലേക്ക് ലഹരി കടത്താൻ ശ്രമിച്ച പ്രവാസി യുവതിയെ അറസ്റ്റു ചെയ്തു. 7,952 ലിറിക്ക ഗുളികകൾ കടത്താനാണ് ഇറാഖി യുവതി കടത്താൻ ശ്രമിച്ചത്. കാറിന്റെ സ്പെയർ ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതി ഓടിച്ചിരുന്ന കാർ പരിശോധിക്കുകയായിരുന്നു.
അധികൃതരുടെ കണ്ണുവെട്ടിക്കുന്ന തരത്തിൽ ടയറിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച ഗുളികകൾ കണ്ടെത്തിയത് പ്രത്യേക ഉപകരണങ്ങളുടെയും സ്നിഫർ നായയുടെയും സഹായത്തോടെയാണ്. വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്ത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group