കുവൈത്ത് സിറ്റി : ലീവിന് നാട്ടിലേക്ക് പോയ കുവൈത്ത് പ്രവാസിയായ കൊണ്ടോട്ടി സ്വദേശി ഇന്നലെ കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് വരാനായി എയർ ഇന്ത്യ എക്സ്പ്രസ്സിൽ ടിക്കറ്റെടുത്ത് എയർപോർട്ടിലേക്ക് പുറപ്പെടാനായി കാത്തിരിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് മുന്നെയാണ് വിമാനം കാൻസലായ വിവരം അറിയുന്നത്. ഇന്നലെ പാതിരാത്രി 2 മണിക്ക് ടിക്കറ്റെടുത്തിരുന്ന അർശ് ട്രാവൽസ് ഏജൻസിയെ ബന്ധപ്പെടുകയും അര മണിക്കൂറിനകം ടിക്കറ്റ് ഇന്നത്തേക്ക് മാറ്റിക്കൊടുക്കുകയും ചെയ്തു.
ഇന്ന് ഉച്ചയോടെ അദ്ദേഹം കുവൈത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിൻറെ വിസ കാൻസലായ വിവരം അറിയുന്നത്. കോഴിക്കോട് എയർപോട്ടിൽ നിന്ന് ചില സംശയം ഉദ്യേഗസ്ഥർ സൂചിപ്പിച്ചെങ്കിലും വിമാനം കയറി കുവൈത്തിലെത്തിയപ്പോഴാണ് യഥാർത്ഥ വിവരം അറിയുന്നത്. തൻറെ ഖാദിം വിസ കുവൈത്തി കാൻസലാക്കിയ സങ്കടകരായ വിവരം കുവൈത്ത് എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചത്.. ഇടിവെട്ടേട്ടവനെ പാമ്പ് കടിച്ചപോലെ ദയനീയ രംഗം തന്നെ.
നിലവിൽ അദ്ദേഹത്തിൻറെ വിസ 2025 ഏപ്രിൽ 2 വരെ കാലാവധിയുണ്ട്. കുവൈത്തിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിക്കുന്നില്ല.
തിരിച്ച് നാട്ടിലേക്ക് തന്നെ കയറാനായി നാളെ കോഴിക്കോട്ടേക്കുള്ള എക്സപ്രസ്സ് ടിക്കറ്റ് എടുത്തെങ്കിലും ആ വിമാനം ഇന്ന് കാൻസലായ വിവരം വൈകീട്ടോടെ അറിയുന്നത്. അവസാനം എയർ ഇന്ത്യക്ക് തന്നെ ചെന്നൈ എയർപോർട്ടിലേക്ക് ഇന്ന് രാത്രി 11.20 നുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നു. അവിടുന്ന് ട്രൈയിൻ മാർഗ്ഗം കോഴിക്കോട്ടേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുവൈത്ത് പ്രവാസി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group