കുവൈത്ത് സിറ്റി – കുവൈത്തില്‍ എക്സ്പ്രസ്വേകളില് ഗതാഗതം ക്രമീകരിക്കാന്‍ ട്രാഫിക് പോലീസ് സ്ഥാപിച്ച പ്ലാസ്റ്റിക് കോണുകള്‍ അതികഠിനമായ ചൂട് കാരണം ഉരുകിയൊലിച്ചു. കുവൈത്തിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില 51 ഡിഗ്രിയായി ഉയര്‍ന്നിരുന്നു. ട്രാഫിക് കോണുകള്‍ ഉരുകിയൊലിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സ്വദേശികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
കടുത്ത ചൂട് കാരണം സൗദിയില്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഉരുകിയൊലിച്ചതിന്റെയും കാറിന്റെ ചില്ല് തകര്‍ന്നതിന്റെയും ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group