കുവൈത്ത് സിറ്റി – സമൂഹ മാധ്യമങ്ങളിലൂടെ കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും തീവ്രവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഭീകര സംഘടനയായ ഐ.എസില്‍ ചേരാന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ കുവൈത്തി പൗരന് തടവ് ശിക്ഷ. ഏഴു വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പുകള്‍ അന്വേഷണങ്ങള്‍ നടത്തിയാണ് പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തത്. കുവൈത്തിനെയും രാജ്യത്തെ ഭരണാധികാരികളെയും അപകീര്‍ത്തിപ്പെടുത്തുകയും ആക്രമിക്കുകയും, ഐ.എസിനോടും തീവ്രവാദ ആശയങ്ങളോടും അനുഭാവം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പ്രതി സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി ദേശീയ സുരക്ഷാ, സൈബര്‍ക്രൈം നിയമങ്ങള്‍ ലംഘിച്ചതായും ഇത്തരം പ്രവൃത്തികള്‍ രാജ്യത്തിന്റെ സുരക്ഷാ ഭദ്രത തകര്‍ക്കുമെന്നും കോടതി പറഞ്ഞു.



