കുവൈത്ത് സിറ്റി– മലയാളി നേഴ്‌സ് കുവൈത്തിൽ അന്തരിച്ചു. എറണാകുളം ഇരിങ്ങോൾ കുറുപ്പംപടി ജോസിന്റെ ഭാര്യയായ വൽസ ജോസ് (56) ആണ് മരിച്ചത്. കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സായി പ്രവർത്തിക്കുകയായിരുന്നു ഇവർ. മുളന്തുരുത്തി വെട്ടിക്കൽ പരേതനായ പൈലി ആതുർക്കുയിൽ പാമ്പാറയാണ് പിതാവ്. സംസ്‌കാര ചടങ്ങുകൾ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ വെച്ച് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group