Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 14
    Breaking:
    • വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ ഫ്യൂച്ചർ ക്രാഫ്റ്റ് സേവനവുമായി കെ.എം.സി.സി
    • ഹൃദയാഘാതം; തിരൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
    • വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം; സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം
    • ട്രംപിന്റെ ‘ഹോർമുസ് നികുതി’ വെറും കടൽക്കൊള്ള; രൂക്ഷവിമർശനവുമായി ബ്രസീൽ പ്രസിഡന്റ്
    • ​കളിത്തോക്ക് ചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച; കുവൈത്തിൽ രണ്ട് പേർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    ​കളിത്തോക്ക് ചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച; കുവൈത്തിൽ രണ്ട് പേർ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2026 Kuwait Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gold
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് കളിത്തോക്ക് ചൂണ്ടി വൻ കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് റെക്കോർഡ് വേഗത്തിൽ പിടികൂടി. സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളാണ് അറസ്റ്റിലായത്. ഇവർ കവർന്ന സ്വർണാഭരണങ്ങൾ മുഴുവനായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രതികളിൽ ഒരാളെ ജലീബ് അൽ ഷുയൂഖിൽ നിന്നും രണ്ടാമനെ ഹവല്ലിയിൽ നിന്നുമാണ് പൊലീസ് തന്ത്രപരമായി വലയിലാക്കിയത്.
    ​

    കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു നാടകീയമായ കവർച്ച അരങ്ങേറിയത്. കളിത്തോക്ക് ചൂണ്ടി ജ്വല്ലറി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ പ്രതികൾ, ഇയാളെ കെട്ടിയിട്ട ശേഷമാണ് സ്വർണ്ണ മാലകളും വളകളും അടക്കമുള്ള വിലപിടിപ്പുള്ള ആഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ടത്. കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനം രണ്ടാഴ്ച മുൻപ് മോഷ്ടിച്ചതാണെന്നും അന്വേഷണസംഘം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാൻ ഈ വാഹനത്തിന്റെ മുന്നിലും പിന്നിലും വ്യാജ നമ്പർ പ്ലേറ്റുകളാണ് പ്രതികൾ ഘടിപ്പിച്ചിരുന്നത്.
    ​

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മരുഭൂമിയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച കളിത്തോക്കും പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി ജയിൽ അധികൃതർക്ക് കൈമാറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jewellery shop robbery
    Latest News
    വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ ഫ്യൂച്ചർ ക്രാഫ്റ്റ് സേവനവുമായി കെ.എം.സി.സി
    14/07/2026
    ഹൃദയാഘാതം; തിരൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
    14/07/2026
    വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം; സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം
    14/07/2026
    ട്രംപിന്റെ ‘ഹോർമുസ് നികുതി’ വെറും കടൽക്കൊള്ള; രൂക്ഷവിമർശനവുമായി ബ്രസീൽ പ്രസിഡന്റ്
    14/07/2026
    ​കളിത്തോക്ക് ചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച; കുവൈത്തിൽ രണ്ട് പേർ പിടിയിൽ
    14/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.