കുവൈത്ത് സിറ്റി – കുവൈത്ത് ഉപപ്രധാനന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അല്‍അതീഖി രാജിവെച്ചു. മന്ത്രിയുടെ രാജി കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍സ്വബാഹ് സ്വീകരിച്ചു. ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ സുലൈമാന്‍ അല്‍ഫസ്സാമിനെ ആക്ടിംഗ് എണ്ണ മന്ത്രിയായി നിയമിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ ചികിത്സാ കാലയളവ് പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം 15 ന് ആണ് ഡോ. ഇമാദ് അല്‍അതീഖി രാജ്യത്ത് തിരിച്ചെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group