കുവൈത്ത് സിറ്റി – താമസസ്ഥലത്ത് ഹഷീഷ് കൃഷി ചെയ്യുകയും ലഹരിമരുന്ന് കടത്തുകയും ചെയ്ത കുവൈത്തി വനിതയ്ക്ക് ക്രിമിനൽ കോടതി 15 വർഷം തടവും 10,000 കുവൈത്തി ദീനാർ പിഴയും ശിക്ഷ വിധിച്ചു. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരവും കൃഷിക്കും സംസ്കരണത്തിനുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ കേസിലെ രണ്ടാം പ്രതിയായ കുവൈത്തി പൗരനെ, കൃഷിയിലോ കടത്തിലോ പങ്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



