കുവൈത്ത് സിറ്റി – ഏഷ്യൻ വംശജന്റെ പണം കവർന്ന രണ്ട് കുവൈത്ത് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവലി ഗവര്‍ണറേറ്റില്‍ തൊഴിലാളിയായ ഏഷ്യൻ വംശജനെ തടഞ്ഞുനിര്‍ത്തി പണവും വിലപിടിച്ച വസ്തുക്കളും തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇരുവരും കുവൈത്ത് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണ്. രണ്ടു പേര്‍ ചേര്‍ന്ന് തന്നെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും തട്ടിപ്പറിച്ചതായി ഏഷ്യന്‍ വംശജന്‍ പോലീസില്‍ പരാതി നൽകിയിരുന്നു.
പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ സാല്‍മിയ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്നും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇരുവരുടെയും പക്കല്‍ കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കള്‍ അടക്കം പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



