കുവൈത്ത് സിറ്റി – ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ ഏഴാം സ്ഥാനം നേടി കുവൈത്ത്. ഗാലപ്പ് ഇന്റർനാഷനൽ പുറത്തിറിക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് രാജ്യം സ്ഥാനം പിടിച്ചത്. യു.എസിലെ ഗാലപ്പ് എന്ന മൾട്ടിനാഷനൽ അനലിറ്റിക്സ് ആൻഡ് അഡ്വൈസറി കമ്പനി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
‘ക്രമസമാധാന’ സൂചികയിൽ ശ്രദ്ധേയമായ 88 പോയിന്റ് നേടി ഉയർന്ന നിലവാരം ഉറപ്പാക്കുന്നതായും റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് കുവൈത്തിൽ. പൊതു ക്രമസമാധാനം നിലനിർത്താനുള്ള രാജ്യത്തിന്റെ നിരന്തര ശ്രമങ്ങളും നേട്ടത്തിന് കാരണമായി. പട്ടികയിൽ സിംഗപ്പൂരാണ് ഒന്നാമത്. തക്കിജിസ്ഥാൻ, ചൈന, ഒമാൻ, സൗദി, ഹോങ്കോങ് എന്നിവയാണ് മുൻനിരയിലുള്ള മറ്റു രാജ്യങ്ങൾ.