കുവൈത്ത് സിറ്റി – സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതിയെ അനാശാസ്യ കേസില്‍ കുവൈത്ത് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് ഉപയോഗിക്കല്‍, അനാശാസ്യത്തിന് പ്രേരിപ്പിക്കല്‍, സ്‌നാപ് ചാറ്റിലൂടെ സഭ്യതക്ക് നിരക്കാത്ത സ്വന്തം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യല്‍, പണത്തിനായി സ്വന്തം വീട്ടില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവയുള്‍പ്പെടെ ഏതാനും ആരോപണങ്ങള്‍ യുവതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



