Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനാകില്ലെന്ന വാർത്ത തെറ്റെന്ന് അധികൃതർ
    • കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    • ഒരു ചിത്രത്തിന് വില 115.5 കോടി രൂപ; ലോകത്തെ ആദ്യ എം.എഫ് ഹുസൈന്‍ മ്യൂസിയം നവംബര്‍ 28-ന് സമര്‍പ്പിക്കുമ്പോള്‍
    • യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ്
    • ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ആഹ്ലാദ പ്രകടനങ്ങളുമായി ഗാസയിലെ ജനങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2025 Kuwait Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Human Trafficking Kuwait
    പിടിയിലായ പ്രതികൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിന്റെ മറവിൽ മനുഷ്യക്കടത്ത് മേഖലയിൽ പ്രവർത്തിച്ച സംഘം അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫഹാഹീലിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഓഫീസ് വിസക്കച്ചവടം നടത്തുന്നതായും മനുഷ്യക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഘടിത കുറ്റകൃത്യങ്ങൾ ചെറുക്കാനും അനധികൃത തൊഴിൽ പ്രവണതകൾ തടയാനുമുള്ള ആഭ്യന്തര മന്ത്രാലയ ശ്രമങ്ങളുടെ ഭാഗമായാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് അധികൃതർ റെയ്ഡ് ചെയ്തത്.

    വിസ വിൽപന, അനധികൃതമായി വനിതാ ഗാർഹിക തൊഴിലാളികൾക്ക് അഭയം നൽകൽ, സാമ്പത്തിക ലാഭത്തിനു വേണ്ടി വീട്ടുവേലക്കാരികളെ ചൂഷണം ചെയ്യൽ എന്നിവയിൽ റിക്രൂട്ട്മെന്റ് ഓഫീസിന് പങ്കുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനെ തുടർന്നാണ് അധികൃതർ സ്ഥാപനം റെയ്ഡ് ചെയ്തത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനു കീഴിലെ ഗാർഹിക തൊഴിലാളി വിഭാഗവുമായി ഏകോപനം നടത്തി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമാനുസൃത അനുമതി നേടി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തുകയുമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിക്രൂട്ട്മെന്റ് ഓഫീസ് മാനേജർമാരായ ഒമ്പതു പേരും ഏഷ്യൻ വംശജരായ 29 വേലക്കാരികളും റെയ്ഡിനിടെ പിടിയിലായി. ഓഫീസിനു കീഴിലെ താമസസ്ഥലത്താണ് വേലക്കാരികളെ കണ്ടെത്തിയത്. സർക്കാർ ഫീസുകൾക്കു പുറമെ 1,100 കുവൈത്തി ദീനാർ മുതൽ 1,300 കുവൈത്തി ദീനാർ വരെ ഈടാക്കിയാണ് റിക്രൂട്ട്മെന്റ് ഓഫീസ് ഓരോ വിസകളും വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലെ താമസസ്ഥലത്ത് തങ്ങളെ അടച്ചിടുകയായിരുന്നെന്നും ജോലി ചെയ്യാൻ നിർബന്ധിച്ചതായും മോശം പെരുമാറ്റത്തിന് വിധേയരായതായും സ്ഥാപനത്തിൽ നിന്ന് അധികൃതർ രക്ഷിച്ച വനിതാ തൊഴിലാളികൾ പറഞ്ഞു. ഇവരെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അന്വേഷണ വിധേയമായി മുഴുവൻ പ്രതികളെയും പിന്നീട് 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലേക്ക് മാറ്റി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrested human trafficking Kuwait
    Latest News
    ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനാകില്ലെന്ന വാർത്ത തെറ്റെന്ന് അധികൃതർ
    04/10/2025
    കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    04/10/2025
    ഒരു ചിത്രത്തിന് വില 115.5 കോടി രൂപ; ലോകത്തെ ആദ്യ എം.എഫ് ഹുസൈന്‍ മ്യൂസിയം നവംബര്‍ 28-ന് സമര്‍പ്പിക്കുമ്പോള്‍
    04/10/2025
    യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ്
    04/10/2025
    ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ആഹ്ലാദ പ്രകടനങ്ങളുമായി ഗാസയിലെ ജനങ്ങൾ
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.