കുവൈത്ത് സിറ്റി – മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ബന്നയുടെ പേരിലുള്ള തെരുവിന്റെ പേര് മാറ്റാന്‍ കുവൈത്ത് ആലോചിക്കുന്നു. രാഷ്ട്രത്തലവന്മാര്‍ ഒഴികെയുള്ള വ്യക്തികളുടെ പേരുകളുള്ള റോഡുകള്‍ക്ക് നമ്പറുകള്‍ നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ചില റോഡുകളുടെ നാമകരണം സുല്‍ത്താന്മാര്‍, രാജാക്കന്മാര്‍, ഭരണാധികാരികള്‍, അമീറുമാര്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവരുടെ പേരുകളില്‍ മാത്രം പരിമിതപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ വഹിക്കുന്ന റോഡുകളുടെ കാര്യത്തില്‍, പരസ്പര ബന്ധത്തിന് അനുസൃതമായി നടപടികള്‍ സ്വീകരിക്കും.
രാഷ്ട്രത്തലവന്മാര്‍ ഒഴികെയുള്ള വ്യക്തികളുടെ പേരുകളുള്ള റോഡുകള്‍ക്ക് നമ്പറുകള്‍ നല്‍കാനുള്ള തീരുമാനം നടപ്പാക്കാന്‍ പൊതുമരാമത്ത് മന്ത്രിയെയും മുനിസിപ്പല്‍ മന്ത്രിയെയും മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ മന്ത്രിസഭയെ അറിയിക്കാനും നിര്‍ദേശമുണ്ട്. 50 വര്‍ഷത്തിലധികം മുമ്പാണ് കുവൈത്തിലെ തെരുവുകള്‍ക്കൊന്നിന് ഹസനുല്‍ബന്നയുടെ പേര് നല്‍കിയത്.