കുവൈത്ത് സിറ്റി- കുവൈത്തിൽ അടച്ചുപൂട്ടിയ വർക്ക് ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ക്രിമിനൽ സുരക്ഷാ വിഭാഗമായ ഫോർജറി ആന്റ് കൗണ്ടർഫീറ്റിംഗ് ഡിപ്പാർട്മെന്റ്. ഏകദേശം 50,000 ദിനാറാണ് ഇയാൾ കൈപ്പറ്റിയത്. ഓഡിയോ, വീഡിയോ റെക്കോർഡിങ് ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അടച്ചു പൂട്ടാൻ ഉത്തരവിട്ട വർക്ക്ഷോപ്പ് പ്രവർത്തിക്കാൻ അനുമതി നൽകാമെന്നു പറഞ്ഞ് പ്രവാസി ഉടമയെ വിളിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. തുടർന്ന് തുറന്നു പ്രവർത്തിക്കാൻ ഏകദേശം 2 ലക്ഷം ദിനാർ ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറഞ്ഞു. അഡ്വാൻസായി 50,000 ദിനാർ നൽകാനും ഇയാൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അബ്ദലിയിലെ തന്റെ ഫാമിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ ഉദ്യോഗസ്ഥർ പിടികൂടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



