കുവൈത്ത് സിറ്റി – നിരോധിത സംഘടനയായ ഹിസ്ബുത്തഹ്‌രീരില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും സാമൂഹികമാധ്യമങ്ങളിലൂടെ ഗ്രൂപ്പിനെ പ്രോത്സാഹിപ്പിച്ചതിനും ഇസ്‌ലാമിസ്റ്റ് പ്രവര്‍ത്തകനെ കുവൈത്ത് ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. നിരോധിത ഗ്രൂപ്പിന്റെ ആശയങ്ങളെ പിന്തുണക്കുകയും സംഘടനയില്‍ ചേരാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചെന്ന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



