Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • മണിക്കൂറുകള്‍ക്കുള്ളില്‍ വില കുത്തനെ കൂടി; യു.എ.ഇ പെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ തളര്‍ച്ച
    • പൊട്ടിത്തെറിച്ച് എറ്റ്ന; ഞെട്ടിത്തരിച്ച് സഞ്ചാരികൾ, വൈറലായി വീഡിയോ
    • ബലിപെരുന്നാള്‍ അവധി; യു.എ.ഇയില്‍ ആഡംബര റിസോര്‍ട്ടുകളിലുള്‍പ്പെടെ സ്റ്റേക്കേഷന്‍ ബുക്കിംഗിന് തിരക്കേറുന്നു
    • അൽ ഹിലാലിൽ നിന്ന് സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്
    • 6,181 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈയിൽ!
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Kuwait

    കുവൈത്തില്‍ വ്യാജ ഇന്ത്യന്‍ ലേഡി ഡോക്ടര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2025 Kuwait Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    fake doctor
    കുവൈത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരിയായ വ്യാജ ഡോക്ടര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ജലീബ് അല്‍ശുയൂഖിലെ ലൈസന്‍സില്ലാത്ത ക്ലിനിക്കില്‍ ചികിത്സ നടത്തിയ ഇന്ത്യക്കാരിയെ ക്രിമിനല്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കിടെയാണ് നിയമ വിരുദ്ധ ക്ലിനിക്കും വ്യാജ ഡോക്ടറെയും കണ്ടെത്തിയത്. വീട്ടമ്മ എന്ന പ്രൊഫഷനില്‍ രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരി കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.


    വ്യത്യസ്ത ഇനം മരുന്നുകളുടെ വന്‍ ശേഖരം, ബി.പി അപ്പാരറ്റെസ്, സ്റ്റെതസ്‌കോപ്പ്, ആരോഗ്യ മന്ത്രാലയം വിതരണത്തിനായി നീക്കിവെച്ച കുട്ടികള്‍ക്കുള്ള പാല്‍പ്പൊടികള്‍ എന്നിവ ഇന്ത്യക്കാരിയുടെ കേന്ദ്രത്തില്‍ കണ്ടെത്തി. കാപ്‌സ്യൂളുകളുടെ രൂപത്തില്‍ നാടന്‍ മരുന്നുകള്‍ തയാറാക്കി മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ ഇവര്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നതായും കണ്ടെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശരിയായ യോഗ്യതയോ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സോ ഇല്ലാതെയാണ് രോഗികളെ ചികിത്സിക്കുന്നതെന്നും ചില മരുന്നുകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും ബാക്കിയുള്ളവ പ്രാദേശിക ഫാര്‍മസികളില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നതെന്നും അന്വേഷണത്തില്‍ വ്യാജ ഡോക്ടര്‍ സമ്മതിച്ചു. നിയമനടപടികള്‍ക്കായി ഇന്ത്യക്കാരിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fake doctor
    Latest News
    മണിക്കൂറുകള്‍ക്കുള്ളില്‍ വില കുത്തനെ കൂടി; യു.എ.ഇ പെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ തളര്‍ച്ച
    02/06/2025
    പൊട്ടിത്തെറിച്ച് എറ്റ്ന; ഞെട്ടിത്തരിച്ച് സഞ്ചാരികൾ, വൈറലായി വീഡിയോ
    02/06/2025
    ബലിപെരുന്നാള്‍ അവധി; യു.എ.ഇയില്‍ ആഡംബര റിസോര്‍ട്ടുകളിലുള്‍പ്പെടെ സ്റ്റേക്കേഷന്‍ ബുക്കിംഗിന് തിരക്കേറുന്നു
    02/06/2025
    അൽ ഹിലാലിൽ നിന്ന് സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്
    02/06/2025
    6,181 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈയിൽ!
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.