കുവൈത്ത് സിറ്റി– സാമൂഹികമാധ്യമങ്ങളിലൂടെ കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ ബ്ലോഗറെ കോടതി മൂന്നു വര്‍ഷം കഠിന് തടവിന് ശിക്ഷിച്ചു. അമീറിനെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജഡ്ജിമാരെയും ദേശീയ പതാകയെയും പരിഹസിച്ച് മൊബൈല്‍ ഫോണ്‍ ദുരുപയോഗിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. യു.എ.ഇയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ നിന്ന് പ്രതിയെ കോടതി കുറ്റവിമുക്തനാക്കി.
2023 ഒക്‌ടോബര്‍ 30 നും 2023 ഡിസംബര്‍ 17 നും ഇടയിലുള്ള കാലത്താണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയും സ്‌നാപ് ചാറ്റ് അക്കൗണ്ടിലൂടെയും പ്രതി അമീറിനെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജഡ്ജിമാരെയും ദേശീയ പതാകയെയും പരിഹസിക്കുന്ന പോസ്റ്റുകളും വോയ്‌സ് റെക്കോര്‍ഡിംഗുകളും വീഡിയോകളും പ്രചരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



