കുവൈത്ത് സിറ്റി – കുവൈത്ത് എയര്‍വെയ്‌സ് വികലാംഗരായ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം പ്രത്യേക ഇളവ് പ്രഖ്യാപിച്ചതോടെ തങ്ങൾ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ. വികലാംഗരാണെന്ന് തോന്നിപ്പിക്കും വിധം കുവൈത്ത് എയര്‍പോര്‍ട്ടിലേക്ക് കൂട്ടത്തോടെ യാത്രക്കാർ എത്തുകയായിരുന്നു. ഇന്ത്യക്കാര്‍ അടക്കം ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ് തങ്ങളെല്ലാം വികലാംഗരാണെന്ന് വാദിച്ച് കൂട്ടത്തോടെ വീല്‍ചെയറുകളില്‍ എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍ കൗണ്ടറുകള്‍ക്കു മുന്നിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കുവൈത്തി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ഒരു വിമാന സര്‍വീസില്‍ ഇത്രയധികം വികലാംഗര്‍ യാത്ര ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് വീഡിയോ ചിത്രീകരിച്ച കുവൈത്തി പൗരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



