കുവൈത്ത് സിറ്റി: അൽ-ഫിർദൗസ് ഏരിയയിൽ 20 വയസ്സുള്ള ഗൾഫ് യുവാവ് 26 വയസ്സുള്ള കുവൈത്തി യുവാവിനെ മനഃപൂർവം ഒന്നിലധികം തവണ കാർ ദേഹത്ത് കയറ്റിയിറക്കി കൊലപ്പെടുത്തി.
വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. റോഡിൽ മൃതദേഹം കിടക്കുന്നതായി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി കുറ്റം സമ്മതിച്ചു. മരണകാരണം കൃത്യമായി നിർണയിക്കാൻ മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് അയച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group