കോഴിക്കോട് ∙ എലത്തൂർ പുതിയ നിരത്ത് സ്വദേശി നബീൽ (35) കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ മരിച്ചു. ജുമുഅ നിസ്കാരത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനും കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി.) ഫർവാനിയ മേഖല ദാറുൽ ഖുർആൻ യൂണിറ്റ് അംഗവുമായിരുന്നു. കെ.ഐ.സി. മുൻ ഉംറ വിങ് കൺവീനർ കൂടിയായ നബീൽ, എലത്തൂർ പുതിയ നിരത്ത് വാളിയിൽ അബ്ദുറഹ്മാൻ കോയയുടെ മകനാണ്. ഷംനാദ്, സജ്ജാദ് എന്നിവർ സഹോദരങ്ങളാണ്. ഇവർക്കൊപ്പം ഫർവാനിയയിൽ താമസിച്ചുവരികയായിരുന്നു.
നബീലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group