കുവൈത്ത് സിറ്റി – നിയമ ലംഘകരെ പിടികൂടാന്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ തുടരുന്നു. ഈ വര്‍ഷം ഇതുവരെ 36,610 നിയമ ലംഘകരെ കുവൈത്തില്‍ നിന്ന് നാടുകടത്തി. നിയമ ലംഘകരെ പിടികൂടാനും പൊതുസുരക്ഷയും സാമൂഹിക സുരക്ഷയും ശക്തമാക്കാനും കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ശക്തമായ പരിശോധനകളാണ് നടത്തുന്നത്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരാണ്.ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരെയാണ് നാടുകടത്തുന്നത്.
പല കേസുകളിലും നിയമ ലംഘകര്‍ക്ക് തടവ് ശിക്ഷ നല്‍കുന്നതിനെക്കാള്‍ ഉപരി അവരെ നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയം മുന്‍ഗണ നല്‍കുന്നത്. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്, പൊതുസുരക്ഷാ വകുപ്പ്, റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ത്രികക്ഷി കമ്മിറ്റി എന്നിവ അടക്കം വിവിധ സുരക്ഷാ വകുപ്പുകള്‍ തമ്മിലെ ശക്തമായ ഏകോപനമാണ് നാടുകടത്തിയവരുടെ ഉയര്‍ന്ന എണ്ണം വ്യക്തമാക്കുന്നത്. നിയമ ലംഘകരെ കണ്ടെത്തി പിടികൂടാന്‍ ഈ വകുപ്പുകള്‍ സംയുക്ത ഓപ്പറേഷനുകളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ നാടുകടത്തല്‍ നടപടിക്രമങ്ങളും ഒരു മാസത്തില്‍ കവിയാത്ത കാലയളവില്‍ പൂര്‍ത്തിയാക്കുന്നു. നാടുകടത്തല്‍ ഉത്തരവുകള്‍ സാധാരണയായി പത്തു ദിവസത്തിനകം നടപ്പാക്കാറുണ്ട്. ഇത് നടപടിക്രമങ്ങളുടെ കാര്യക്ഷമതക്കും വേഗതക്കും അടിവരയിടുന്നതായും സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.



