കുവൈത്ത് സിറ്റി– കുവൈത്തില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മാന്‍ഹോളില്‍ വീണു. ഇവരെ നീണ്ടതും കഠിനവുമായ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയതായി കുവൈത്ത് ജനറല്‍ ഫയര്‍ഫോഴ്‌സ് അറിയിച്ചു. സബാഹ് അല്‍ അഹമ്മദ് ഏരിയയിലാണ് രണ്ടു പേര്‍ അപകടത്തില്‍ പെട്ടത്. വിവരം ലഭിച്ചയുടന്‍ ഖൈറാന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമനാ സേനാ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ഒപ്പം രക്ഷാപ്രവര്‍ത്തന സംഘവുവുമുണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുമായി സ്ഥലത്ത് എത്തിച്ചേര്‍ന്ന സംഘം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മാന്‍ഹോളില്‍ അകപ്പെട്ടുപോയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഉടന്‍ ഇരുവരേയും അടിയന്തിര മെഡിക്കല്‍ സംഘത്തിന് കൈമാറി. ആവശ്യമായ ചികിത്സ നല്‍കിയതായും കുവൈത്ത് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group