കുവൈത്ത് സിറ്റി– നിലവിൽ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാനായി ജല വൈദ്യുതി പദ്ധതിക്ക് തുടക്കമിട്ട് കുവൈറ്റ് സർക്കാർ. അൽ-സൂർ നോർത്ത് എന്ന പേരുള്ള പദ്ധതിക്കായി ഒരു ബില്യൺ കുവൈത്ത് ദിനാറാണ് (ഏകദേശം 27,000 കോടി ഇന്ത്യൻ രൂപ) ചെലവാക്കുന്നത്.ചെലവ് നിക്ഷേപകരാണ് വഹിക്കുന്നത്.
പദ്ധതിക്കായി സൗദിയിലെ എ.സി.ഡബ്ല്യൂ.എ പവർ, ഗൾഫ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവരുമായി ഞായറാഴ്ച കരാർ ഒപ്പുവെച്ചു. മൂന്ന് വർഷത്തിനകം പൂർത്തിയാകുന്ന ഈ പദ്ധതിയിലൂടെ 2.7 ജിഗാവാട്ട് (GW), 120 മില്യൺ ഗാലൺ കുടിവെള്ളവും ഉൽപാദിപ്പിക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group