കുവൈത്ത് സിറ്റി – സ്വന്തം രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്ന നിലക്ക് വിദേശ രാജ്യങ്ങളില്‍ പെരുമാറിയ കുവൈത്തി യുവാവ് ഹമദ് ഹുദൈബാന് അല്മരിയുടെ പാസ്പോര്‍ട്ട് പിന്‍വലിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
സമീപ കാലത്ത് ഏതാനും പശ്ചാത്യ രാജ്യങ്ങളിലടക്കം നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ഹമദ് അല്‍മരി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group