കുവൈത്ത് സിറ്റി– കുവൈത്തിൽ പുതിയ ഇ-വിസ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നു. ഇനി ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഔദ്യോഗിക വിസകൾ ഉൾപ്പെടെ നാല് തരം വിസകൾക്കായി എംബസി സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാം.
ഇ-വിസ സംവിധാനം ആദ്യഘട്ടത്തിൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ ഉൾപ്പെടെയുള്ള 50-തിലധികം രാജ്യങ്ങളിലെ പൗരന്മാർക്കും, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന യോഗ്യരായ പ്രവാസികൾക്കും ലഭ്യമായിരിക്കും.
യോഗ്യതയ്ക്കുള്ള വ്യവസ്ഥകൾ
- ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക്, റസിഡൻസി പെർമിറ്റിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ബാക്കിയുണ്ടായിരിക്കണം.
- ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, മാധ്യമപ്രവർത്തകർ, എൻജിനീയർമാർ, ബിസിനസ് മാനേജർമാർ തുടങ്ങിയ പ്രൊഫഷണൽ വിഭാഗങ്ങൾക്കാണ് പ്രധാനമായും യോഗ്യത.
- ജിസിസി പൗരന്മാർക്ക് വിസ ഇല്ലാതെ നാഷനൽ ഐഡി കാർഡ് ഉപയോഗിച്ച് പ്രവേശിക്കാനാകും.
വിസ തരം, കാലാവധി
- ടൂറിസ്റ്റ് വിസ: 90 ദിവസം
- ഫാമിലി, ബിസിനസ് വിസകൾ: 30 ദിവസം
- ഔദ്യോഗിക വിസ: സർക്കാർ പ്രതിനിധികൾക്കും നയതന്ത്രജ്ഞർക്കും, കുവൈത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ
അപേക്ഷയുടെ നടപടിക്രമം
- കുവൈത്തിന്റെ ഔദ്യോഗിക ഇ-വിസ പോർട്ടലിൽ പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക
- ആവശ്യമായ വിസ തരം തിരഞ്ഞെടുക്കുക
- പാസ്പോർട്ട്, ഫോട്ടോ, വിമാന ടിക്കറ്റ്, സ്പോൺസറുടെ കത്ത്/ഔദ്യോഗിക ക്ഷണം, താമസ വിവരങ്ങൾ** എന്നിവ അപ്‌ലോഡ് ചെയ്യുക
- എല്ലാ വിവരങ്ങളും പരിശോധിച്ച് ശേഷം ഓൺലൈനായി ഫീസ് അടയ്ക്കുക ഫീസ് സാധാരണയായി 10 മുതൽ 30 യുഎസ് ഡോളർ വരെ ( 3 കുവൈത്ത് ദിനാർ, ഏകദേശം 825 രൂപ)പൗരത്വം, വിഭാഗം എന്നിവ അനുസരിച്ചാണ് ഫീസ്.
സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം
- അപേക്ഷ നൽകിയ ശേഷം പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ റഫറൻസ് കോഡ് ഉപയോഗിച്ച് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം
- അംഗീകരിച്ചാൽ വിസ ഇ-മെയിൽ വഴി ലഭിക്കും
- സാധാരണയായി മൂന്ന് പ്രവർത്തി ദിവസത്തിനുള്ളിൽ വിസ ഇഷ്യു ചെയ്യും
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- എല്ലാ രേഖകളും വ്യക്തമായ സ്‌കാൻ പകർപ്പായിരിക്കണം
- ഫോട്ടോ നിർദ്ദേശിച്ച സ്‌പെസിഫിക്കേഷനുകൾ അനുസരിച്ചിരിക്കണം
- യാത്രയ്ക്ക് കുറഞ്ഞത് ഒരാഴ്ച മുൻപെങ്കിലും വിസയ്ക്ക് അപേക്ഷിക്കണം
- ഫാമിലി, ബിസിനസ് വിസയ്ക്ക് കുവൈത്തിൽ ഉള്ള സ്പോൺസർക്ക് വിവരം നൽകേണ്ടതാണ്
- വിസ നിരസിക്കപ്പെട്ടാൽ, ഓൺ അറൈവൽ വിസ ലഭിക്കുന്നതായുള്ള യോഗ്യത പരിശോധിക്കാം
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group