കുവൈത്ത് സിറ്റി : ഈജിപ്തിലെ റഫ ക്രോസിംഗ് പോയിൻ്റ് വഴി എൻക്ലേവിൽ എത്തിയ കുവൈറ്റ് ഡോക്ടർമാർ ഗാസയിലെ ആശുപത്രികളിൽ പരിക്കേറ്റ നിരവധി ഫലസ്തീനികളെ ശസ്ത്രക്രിയ നടത്തി. യൂറോപ്യൻ ഹോസ്പിറ്റലിലും ഗാസ മുനമ്പിലെ കുവൈറ്റ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലും ഞങ്ങൾ ശസ്ത്രക്രിയകൾ ആരംഭിച്ചിട്ടുണ്ടെന്നും കൂടാതെ മെഡിക്കൽ സപ്ലൈസ് വിതരണം ചെയ്തിട്ടുണ്ടെന്നും പ്രതിനിധി സംഘത്തിൻ്റെ തലവനും കുവൈറ്റ് സൊസൈറ്റി ഫോർ റിലീഫ് ഡെപ്യൂട്ടി ജനറൽ മാനേജരുമായ ഒമർ അൽ തുവൈനി പറഞ്ഞു.
സയണിസ്റ്റ് അധിനിവേശ ആക്രമണത്തിൽ പരിക്കേറ്റ പലസ്തീൻകാർക്ക് ശസ്ത്രക്രിയ ആവശ്യമായി കൂടുതൽ വരുന്നതായും കുവൈത്ത് മെഡിക്കൽ സംഘം ഒരാഴ്ചത്തേക്ക് പരിക്കേറ്റ ഫലസ്തീനികൾക്കായി ശസ്ത്രക്രിയകൾ നടത്തും.
പരിക്കേറ്റ ഫലസ്തീനികളുടെ ശസ്ത്രക്രിയയിലൂടെ ഗാസയിലെ ആരോഗ്യ സംരക്ഷണത്തിന് പിന്തുണ നൽകുന്നതിനായി രണ്ടാമത്തെ കുവൈറ്റ് മെഡിക്കൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം റാഫ ക്രോസിംഗ് പോയിൻ്റ് വഴി ഗാസയിൽ പ്രവേശിച്ചു. കുവൈറ്റ് റെഡ് ക്രസൻ്റ് സൊസൈറ്റി അയച്ച ആദ്യത്തെ കുവൈറ്റ് മെഡിക്കൽ പ്രതിനിധി സംഘം കഴിഞ്ഞ മാസം ഗാസയിൽ പ്രവേശിച്ചിരുന്നു.