Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തിൽ 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/12/2025 Gulf Kuwait Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Soft Drinks
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്തിൽ 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി അഹ്മദ് അൽഅവദി എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്ന മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. ഡിക്രിയിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിർദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി നിയന്ത്രിക്കപ്പെടും.

    പതിനെട്ടും അതിനുമുകളിലും പ്രായമുള്ളവർക്ക് വിൽപ്പന പരിമിതപ്പെടുത്തുക, ദൈനംദിന ഉപഭോഗം രണ്ട് ക്യാനുകളായി പരിമിതപ്പെടുത്തുക, ഓരോ ക്യാനിലും കഫീൻ അളവ് 250 മില്ലിയിൽ 80 മില്ലിഗ്രാമിൽ കൂടരുത് എന്നീ വ്യവസ്ഥകളുമുണ്ട്. ഉൽപ്പാദകരും ഇറക്കുമതിക്കാരും ക്യാനിൽ വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകൾ രേഖപ്പെടുത്തണമെന്നും എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും സ്‌പോൺസർഷിപ്പുകളും നിരോധിക്കണമെന്നും ഉത്തരവ് ആവശ്യപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുജനാരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ പെരുമാറ്റത്തെ പിന്തുണക്കുന്ന പരിസ്ഥിതികളെ പ്രോത്സാഹിപ്പിക്കാനുമുള്ള തീരുമാനത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, റെസ്‌റ്റോറന്റുകൾ, കഫേകൾ, ബഖാലകൾ, ഫുഡ് ട്രക്കുകൾ, സെൽഫ് സർവീസ് കിയോസ്‌ക്കുകൾ, ടേക്ക്ഔട്ട്‌ഡെലിവറി പ്ലാറ്റ്‌ഫോമുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ എന്നിവയിലൂടെയും എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്.

    കോഓപ്പറേറ്റീവ് സൊസൈറ്റികളിലും സമാന്തര വിപണികളിലും മാത്രമാണ് എനർജി ഡ്രിങ്കുകളുടെ വിൽപ്പനക്ക് അനുമതിയുള്ളതെന്ന് ഉത്തരവിന്റെ രണ്ടാം ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു. ഇവിടങ്ങളിൽ നിയുക്ത സ്ഥലങ്ങളിലും രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ കർശന മേൽനോട്ടത്തിലുമാണ് വിൽപ്പന നടത്തേണ്ടത്. ഫലപ്രദമായ മേൽനോട്ടവും ശരിയായ നടപ്പാക്കലും ഉറപ്പാക്കുന്നതിന് പ്രായ, അളവു നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കേണ്ടത് നിർബന്ധമാണെന്നും ഉത്തരവ് പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Banned for Minors energy drink Kuwait Selling
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version