ദമ്മാം – സൗദി അറേബ്യയിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ നോറാക് ഓണഘോഷപരിപാടികൾ സംഘടിപ്പിച്ചു. ദമ്മാം ബദർ റാബി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് പോൾ വർഗീസിന്റെ ആധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം നോറാക് ചെയർമാൻ അഡ്വ. നജ്മുദ്ദീൻ നിർവഹിച്ചു. നോറക് രക്ഷാധികാരി എബ്രഹാം മാത്യു നോറക്കിന്റെ ഭാവി പരിപാടികൾ വിശദീകരിച്ചു. പരിപാടിയോട് അനുബന്ധിച്ചു ആരോഗ്യം മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ കോട്ടയം പ്രവാസികളെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപടികളും, വോയിസ് ഓഫ് ദമ്മാം, ദമ്മാമിലെ കുട്ടികളുടെ ബാന്റായ തണ്ടർ ബാംഗ് എന്നിവർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. കലാപരിപാടികൾക്ക് ബിജു മുണ്ടക്കയം, മിനി ജോസഫ്, സഞ്ജു മണിമല എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group