റിയാദ്– ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ ഈ മാസം 12, 13 തിയതികളില്‍ അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസ്‌കവര്‍, ഡിസൈഡ്, ഡിഫൈന്‍ യുവര്‍ ഫ്യൂച്ചര്‍ എന്ന വിഷയം അടിസ്ഥാനമാക്കി നടക്കുന്ന എക്‌സ്‌പോയില്‍ ഭാവിയിലെ കരിയര്‍ സാധ്യതകളെക്കുറിച്ചുള്ള പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍, ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകള്‍, കരിയര്‍ കൗണ്‍സിലിംഗ് സെഷനുകള്‍ തുടങ്ങിയവ ഉണ്ടാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, കോഡിംഗ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, സ്റ്റഡി ഇന്‍ സൗദി അറേബ്യ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളും പ്രദര്‍ശനങ്ങളും നടക്കും.
മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനും മര്‍കസ് നോളേജ് സിറ്റി സി.ഇ.ഒ യുമായ ഡോ. അബ്ദുസ്സലാം സൈബര്‍ സുരക്ഷാ വിദഗ്ധനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ആനന്ദ് പ്രഭു ജി, കരിയര്‍ വിദഗ്ധന്‍ എഞ്ചിനീയര്‍ അബ്ദുല്‍ നിസാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
വ്യത്യസ്തമേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ധരെ അണിനിരത്തി ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയ നിവാരണത്തിന് അവസരം ഉണ്ടാകും.
എഡ്യൂ എക്‌സ്‌പോ രണ്ടാം ദിവസത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ മേഖലകളില്‍ പ്രത്യേകം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കരിയര്‍ ഗൈഡന്‍സ് സംഘടനകളും പങ്കാളികളാകുന്ന എക്‌സ്‌പോയും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രത്യേക അവസരമുണ്ടാകും. ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ പ്രീമിയര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ അഡ്മിഷന്‍ നേടുന്നതിന് ആവശ്യമായ കോച്ചിംഗ് നല്‍കി വര്‍ഷങ്ങളായി മുന്നേറിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ടാര്‍ഗറ്റ് ഗ്രൂപ്പ്.
റിയാദ് എഡ്യൂ എക്‌സ്‌പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രെജിസ്‌ട്രേഷന് വേണ്ടി www.targetglobalacademy.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആദ്യം രജിസ്റ്റര്‍ ചെയുന്ന 500 പേര്‍ക്ക് ആയിരിക്കും പ്രവേശനം.
വാര്‍ത്താ സമ്മേളനത്തില്‍ ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എംസി, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് അസ്‌ലം, റിയാദ് കെഎംസിസി കോഴിക്കോട് ജില്ല പ്രസിഡന്റ് സുഹൈല്‍ കൊടുവള്ളി, ബിസിനസ് വിംഗ് ചെയര്‍മാന്‍ മുജീബ് മൂത്താട്ട്, കെഎംസിസി ജനറല്‍ സെക്രട്ടറി ജാഫര്‍ പുത്തൂര്‍മഠം എന്നിവര്‍ പങ്കെടുത്തു.