Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കെഎംസിസി സർഗോത്സവം സമാപിച്ചു; തൃശൂർ ജില്ല ജേതാക്കൾ, കണ്ണൂർ ജില്ലാ രണ്ടാം സ്ഥാനത്തും മലപ്പുറം മൂന്നാമതും

    നസീർ രാമന്തളി കലാപ്രതിഭയും, ഫാത്തിമ ഷമീം കല തിലകവുമായി( ഇരുവരും കണ്ണൂർ ജില്ല ) തിരഞ്ഞെടുക്കപ്പെട്ടു.
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ04/02/2026 Gulf Latest Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – കെഎംസിസി സർഗധാര സംഘടിച്ച സർഗോത്സവത്തിൽ തൃശൂർ ജില്ലാ ഒന്നാമതായി. കണ്ണൂർ, മലപ്പുറം ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. നസീർ രാമന്തളി കലാപ്രതിഭയും, ഫാത്തിമ ഷമീം കല തിലകവുമായി( ഇരുവരും കണ്ണൂർ ജില്ല ) തിരഞ്ഞെടുക്കപ്പെട്ടു. 50 ലേറെ ഇനങ്ങളിലായി നടത്തപ്പെട്ട സാഹിത്യ, ചിത്രരചന, ക്വിസ്, ഡിബേറ്റ് മത്സരങ്ങളിലും കല മത്സരങ്ങളിലെ വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിലും ആയി സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര് പങ്കെടുത്ത മത്സരം സ്കൂൾ യുവജനോത്സവത്തിന്റെ മാന്വൽ അനുസരിച്ചാണ് സംഘടിപ്പിച്ചത്.

    അവീർ പേസ് സ്പ്രിങ്‌ഫീൽഡ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന സമാപന സമ്മേളനം സർഗധാര ചെയർമാൻ അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ യു എ ഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദീൻ ബിൻ മുഹിയുദീൻ യത്ഫഗദാനം ചെയ്തു. സർഗാത്മകതയുടെ ഇത്തരം പരിപാടികൾ പ്രവാസ മലയാളികളുടെ കല സാഹിത്യ രംഗത്തെ ഇത്തരം പ്രവർത്തനങ്ങൾ അവരിലെ പ്രതിഭകളെ കണ്ടെത്തനും പ്രോത്സാഹനം നൽകാനും ഉതകുമെന്നു അദ്ദേഹം പറഞ്ഞു. ഒട്ടേറെ കലാകാരന്മാരുടെ അരങ്ങേറ്റത്തിനുള്ള വേദിയായി ഇത് മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര ട്രഷറർ പി.കെ ഇസ്മായിൽ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു.സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര സ്വാഗതവും, കോഓർഡിനേറ്റർ അഷ്റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു, സംസ്ഥാന നേതാക്കളായ മുഹമ്മദ് പട്ടാമ്പി,റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, പി.വി നാസർ, ആർ ഷുക്കൂർ കെ.പി. എ. സലാം,മൊയ്‌ദു ചപ്പാരപ്പടവ്, അഡ്വ ഖലീൽ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, അഹ്മദ് ബിച്ചി, ഷഫീഖ് മുഹമ്മദ് വനിതാ വിങ് നേതാക്കളായ സഫിയ മൊയ്‌ദീൻ, റീന സലിം തുടങ്ങിയവർ സമ്മാന ദാനം നിർവഹിച്ചു. സിദ്ധിഖ് മരുന്നൻ, റാഫി പള്ളിപ്പുറം, ടി.എം.എ സിദ്ധീഖ്, നിസാം ഇടുക്കി, ഉബൈദ് ഉദുമ, ഷെഹീർ ചെറുതുരുത്തി, നസീർ ആലപ്പുഴ, സിദ്ധിഖ് ചൗക്കി, അഷ്‌റഫ് തോട്ടോളി തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. ജില്ലാ മണ്ഡലം ഭാരവാഹികൾ, ഹാപ്പിനെസ് ടീം അംഗങ്ങൾ വനിതാ വിങ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC sargolsavam
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version