Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, January 18
    Breaking:
    • സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    • ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    • രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    • മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    • വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വീരോചിതമായി വന്‍ ദുരന്തം ഒഴിവാക്കിയ യുവാവിന് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/09/2025 Gulf Pravasam Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റിയാദ് ഗവര്‍ണറേറ്റ് ആസ്ഥാനത്തു വെച്ച് സൗദി യുവാവ് മാഹിര്‍ ഫഹദ് അല്‍ദല്‍ബഹിക്ക് റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍ കിംഗ് അബ്ദുല്‍ അസീസ് മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ തീ പടര്‍ന്നുപിടിച്ച വൈക്കോല്‍ ലോഡ് കയറ്റിയ ലോറി സ്വന്തം ജീവന്‍ പണയം വെച്ച് പെട്രോള്‍ ബങ്കില്‍ നിന്ന് ഓടിച്ചുമാറ്റി വന്‍ ദുരന്തം തടഞ്ഞ സൗദി യുവാവ് മാഹിര്‍ ഫഹദ് അല്‍ദല്‍ബഹിക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു.

    യുവാവിന് കിംഗ് അബ്ദുല്‍ അസീസ് മെഡലും പത്തു ലക്ഷം റിയാലും സമ്മാനിക്കാന്‍ നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിയാദ് ഗവര്‍ണറേറ്റ് ആസ്ഥാനത്ത് മാഹിര്‍ അല്‍ദല്‍ബഹിയെ സ്വീകരിച്ച റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍ കിംഗ് അബ്ദുല്‍ അസീസ് മെഡലും സര്‍ട്ടിഫിക്കറ്റും പാരിതോഷികവും സമ്മാനിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാഹിര്‍ അല്‍ദല്‍ബഹിയുടെ വീരകൃത്യത്തെ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രശംസിച്ചു. ഇത് ഈ രാജ്യത്തെ ജനങ്ങളുടെ ത്യാഗത്തിനും സമര്‍പ്പണത്തിനുള്ള യഥാര്‍ഥ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. വിശ്വസ്തരായ പൗരന്മാരിലുള്ള നിരന്തരമായ അഭിമാനവും അവരുടെ ധീരവും വീരോചിതവുമായ നിലപാടുകളോടുള്ള വിലമതിപ്പുമാണ് മാഹിര്‍ അല്‍ദല്‍ബഹിയെ ആദരിക്കാനുള്ള ഭരണാധികാരികളുടെ നിര്‍ദേശം പ്രതിഫലിപ്പിക്കുന്നതെന്നും മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍ പറഞ്ഞു.

    തനിക്ക് ലഭിച്ച ആദരവിനും പരിചരണത്തിനും മാഹിര്‍ അല്‍ദല്‍ബഹി സല്‍മാന്‍ രാജാവിനോടും കിരീടാവകാശിയോടും അഗാധമായ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. പ്രിയപ്പെട്ട മാതൃരാജ്യത്തോടുള്ള ബോധം നിര്‍ദേശിക്കുന്ന ദേശീയവും മാനുഷികവുമായ കടമയായിരുന്നു തന്റെ രക്ഷാപ്രവര്‍ത്തനമെന്നും മാഹിര്‍ പറഞ്ഞു.

    ലോറിയിലെ വൈക്കോല്‍ ലോഡില്‍ തീ പടര്‍ന്നുപിടിച്ചതോടെ വൈക്കോല്‍ ലോഡ് ലോറിയില്‍ നിന്ന് തള്ളിയിടാനാണ് ഡ്രൈവര്‍ ആദ്യം ശ്രമിച്ചത്. ഇതിന് സാധിക്കാതെ വന്നതോടെ ദവാദ്മിയിലെ പെട്രോള്‍ ബങ്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റേഷനു സമീപം ലോറി എത്തിച്ച് വെള്ളം പമ്പ് ചെയ്ത് തീയണക്കാന്‍ ശ്രമിച്ച് ലോറി പെട്രോള്‍ ബങ്കിലേക്ക് കയറ്റി. അപ്പോഴേക്കും ലോറിയില്‍ തീ പടര്‍ന്നുപിടിച്ചിരുന്നു. വെപ്രാളത്തില്‍ സര്‍വീസ് സ്റ്റേഷനിലേക്ക് പോകുന്നതിനു പകരം പെട്രോള്‍ ബങ്കിനകത്തേക്കാണ് ഡ്രൈവര്‍ ലോറി ഓടിച്ചുകയറ്റിയത്. ലോറിയില്‍ തീ ആളിപ്പടരുന്നത് കണ്ട് ഡ്രൈവര്‍ ജീവനും കൊണ്ട് പുറത്തേക്കോടി. ഈ സമയത്താണ് മാഹിര്‍ അല്‍ദല്‍ബഹി സ്വന്തം ജീവന്‍ പണയം വെച്ച് വീരോചിതമായി ലോറിയില്‍ ചാടിക്കയറി ലോറി പെട്രോള്‍ ബങ്കില്‍ നിന്ന് ദൂരേക്ക് ഓടിച്ചുമാറ്റിയത്. ഇതിനിടെ യുവാവിന്റെ മുഖത്തും കൈകാലുകളിലും മറ്റും പൊള്ളലേറ്റിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    awarded heroic act Saudi Arabia Saudi soudi arabia truck fired Young man
    Latest News
    സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍
    17/01/2026
    ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കിനായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കുന്നു
    17/01/2026
    രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    17/01/2026
    മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    17/01/2026
    വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version