ദോഹ– ലോക അക്വാടിക്‌സ് പൊതുസഭയിൽ അംഗമായി ഖത്തറിലെ ഖലീൽ അൽ ജാബർ. ഏഷ്യൻ അക്വാടിക്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റായ അദ്ദേഹം 2008-2024 വരെ ഖത്തർ സ്വിമ്മിങ് അസോസിയേഷൻ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017ലാണ് ഖലീൽ അൽ ജാബിറിനെ ആദ്യമായി വേൾഡ് അക്വാട്ടിക്സ് അംഗമായി തെരഞ്ഞെടുക്കുന്നത്.
2021ൽ ദോഹയിൽ നടന്ന ജനറൽ അസംബ്ലിയിൽ അദ്ദേഹത്തെ ലോകചാമ്പ്യൻഷിപ്പിന് ആതിഥേയരായ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അംഗമായി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷം ബാങ്കോക്കിൽ ലോക അക്വാടിക്‌സ് ജനറൽ അസംബ്ലി സംഘടിപ്പിച്ച അതേ സമയത്താണ് ഖലീൽ അൽ ജാബറിനെ ഏഷ്യൻ അക്വാടിക് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group