റിയാദ്: പട്ടാമ്പി കൊപ്പം നെടുമ്പ്രക്കാട് അമയൂര്‍ സ്വദേശി ചിരങ്ങാംതൊടി ഹനീഫ(44) റിയാദില്‍ നിര്യാതനായി. സ്‌പോണ്‍സറുടെ വീട്ടില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇന്നലെ കുട്ടികളെ എടുക്കാന്‍ സ്‌കൂളില്‍ പോയ സമയത്ത് പാര്‍ക്കിങ്ങില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ സാജിദ. മക്കള്‍: ഷിബിന്‍, ഷിബില്‍, അനസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ജുനൈദ് ടിവി താനൂര്‍, നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍, റസാഖ് പൊന്നാനി എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group