റിയാദ്– കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രത്‌നഗിരി റോയല്‍സ് ചാമ്പ്യന്മാരായി. ഒരുമാസം നീണ്ടുനിന്ന മത്സരത്തില്‍ പതിനാല് ടീമുകളാണ് മാറ്റുരച്ചത്. ടെക്‌സാ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ട്രാവന്‍കൂര്‍ സിസിയെ 7 റണ്‍സിന് തോല്പിച്ച് രത്‌നഗിരി റോയല്‍സ് കിരീടം നേടി. ആദ്യം ബാറ്റു ചെയ്ത രത്‌നഗിരി റോയല്‍സ് പത്ത് ഓവറില്‍ ഉയര്‍ത്തിയ 98 റണ്‍സിന് മറുപടിയായി ട്രാവന്‍കൂര്‍ സിസിക്ക് പത്തു ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമേ എടുക്കുവാന്‍ സാധിച്ചുള്ളൂ.
നേരത്തെ നടന്ന വാശിയേറിയ സെമിഫൈനല്‍ മത്സരങ്ങളില്‍ ട്രാവന്‍കൂര്‍ സിസി റോക്‌സ്റ്റാര്‍സിനേയും രത്‌നഗിരി ഉസ്താദ് ഇലവനെയും തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ അധ്യക്ഷനായ സമാപന ചടങ്ങ് കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. കേളി സെക്രട്ടറിയേറ്റ് അംഗവും സുലൈ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയാ പ്രസിഡന്റ് ജോര്‍ജ്, എം കെ ഫുഡ്‌സ് ഉടമ റഹ്മാന്‍ മുനമ്പത്ത്, ഉസ്താദ് ഹോട്ടല്‍ എംഡി അഷറഫ്, സുലൈ ഏരിയ ജോയിന്റ് സെക്രട്ടറി ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ റീജേഷ് രയരോത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഗീവര്‍ഗീസ് ഇടിച്ചാണ്ടിയും ക്യാഷ് പ്രൈസ് കാഹിം ചേളാരിയും മെഡലുകള്‍ വിവിധ യൂണിറ്റ് ഏരിയ ഭാരവാഹികളും നല്‍കി. റണ്ണേഴ്‌സപ്പിനുള്ള ട്രോഫി സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ജവാദ് പരിയാട്ട്, ക്യാഷ് പ്രൈസ് എംകെ ഫുഡ്‌സ് എംഡി റഹ്മാന്‍ മുനമ്പത്ത് എന്നിവരും നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും മികച്ച ബാറ്റ്‌സ്മാനുമായി ജുനേദ് (രത്‌നഗിരി റോയല്‍സ് ), മികച്ച ബൗളറായി തൗഫീഖ് (രത്‌നഗിരി റോയല്‍സ്) എന്നിവര്‍ക്കുള്ള ട്രോഫികള്‍ ഹാരിസ് തവാരി, അഷ്‌റഫ്. ജോര്‍ജ് എന്നിവര്‍ നല്‍കി. ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അല്‍ഫറോസ് വാദ്ക്കറിന് ഇസ്മായിലും, സെമി ഫൈനല്‍ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട ജുനേദ് (രത്‌നഗിരി ), സിയ ടിസി (ട്രാവന്‍കൂര്‍ സിസി ) എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഗോപിനാഥ്, കൃഷ്ണന്‍കുട്ടി എന്നിവരും നല്‍കി.
ഷെബിന്‍ ജോര്‍ജ്, സുല്‍ത്താന്‍ നിസാര്‍, മുഹമ്മദ് ഖൈസ് എന്നിവര്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അതിഥിയായി എത്തിയ, അര്‍ഫാത് മഞ്ചേശ്വറിന്റെ തത്സമയ കമന്ററി കാണികലിലും കളിക്കാരിലും ആവേശമുയര്‍ത്തി. കേളി സുലൈ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹാഷിം കുന്നുത്തറ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഷറഫ് ബാബ്‌തൈന്‍ നന്ദിയും അറിയിച്ചു.
മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് കേളി സുലൈ ഏരിയ, ഭാരവാഹികളായ ഗോപിനാഥ്, പ്രകാശന്‍ അയ്യൂബ്ഖാന്‍ കൃഷ്ണന്‍ കുട്ടി, വിനോദ് കുമാര്‍, ഷമീര്‍ പറമ്പടി ഇസ്മായില്‍, നവാസ്, ഷമീര്‍ ഖാന്‍, സത്യപ്രമോദ്, സുബൈര്‍ ഹാരിസ്, ജോസ്, അശോകന്‍ ശ്രീജിത്ത്, അബ്ദുല്‍ സലാം, സംസീര്‍, നാസര്‍, രാഗേഷ് മലസ്, ഫക്രുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.