റിയാദ്- റിയാദിലെ പ്രവാസി ക്രിക്കറ്റ് മൈതാനങ്ങളിൽ ആവേശത്തിന്റെ പൂരത്തിന് തുടക്കമായി. കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-2ന് പ്രൗഢോജ്വല തുടക്കം. കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണറപ്പ് ട്രോഫിക്കുമായുള്ള മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.
സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് കുദു പേറോൾ ഫൈനാൻസ് മാനേജർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ധീഖ് അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി കുടുംബവേദി സെക്രട്ടറി ഷെഹീബ വി.കെ, കേളി സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ മധു ബാലുശ്ശേരി, സ്പോൺസർമാരായ സാറ്റ്കോ എം.ഡി കരീം പൈങ്ങാട്ടൂർ, മാസ്ട്രോ പ്രതിനിധി മഹേഷ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ പക്രുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കൺവീനർ നൗഫൽ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







