Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    • ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    • മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    • ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    • ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം27/01/2026 Gulf Latest Pravasam Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കേളി കലാ സാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– കേളി കലാ സാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന ലോഗോ പ്രകാശന പരിപാടിയില്‍ കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു.

    പതിനൊന്നാം സമ്മേളനത്തില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ‘ഒരു ലക്ഷം പൊതിച്ചോര്‍’ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിച്ച് വരികയാണെന്ന് സാദിഖ് പറഞ്ഞു. രണ്ടാം പദ്ധതിയായ അംഗങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണ സഹായ പദ്ധതിയുടെ ഗുണഭോക്താക്കളെ സമ്മേളന നഗരിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദിലെ മലസ് മേഖലയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സനീഷ് തയ്യാറാക്കിയ ലോഗോയാണ് പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 12, 13 തീയതികളിലായാണ് കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനം നടക്കുക.
    പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, സുരേന്ദ്രന്‍ കൂട്ടായ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ സംസാരിച്ചു.

    സമ്മേളന സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ നൗഫല്‍ സിദ്ദീഖ് സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണന്‍ ധനുവച്ചപുരം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    12th conference Keli Riyad Keli Saudi
    Latest News
    സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    26/06/2026
    ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    26/06/2026
    മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    26/06/2026
    ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    26/06/2026
    ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.