Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 12
    Breaking:
    • ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    • ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    • സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    • ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    • വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    2009 ലെ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ജിദ്ദയിലെ പേമാരി

    2009 നവംബർ 25-ന് ഉണ്ടായ ആ പ്രളയത്തിൽ 117 പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ആയിരക്കണക്കിന് വാഹനങ്ങളും കെട്ടിടങ്ങളും നശിക്കുകയും ചെയ്തിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/12/2025 Gulf Kerala Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ജിദ്ദയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴ ഓർമിപ്പിക്കുന്നത് 2009-ൽ നഗരത്തിലുണ്ടായ വിനാശകരമായ വെള്ളപ്പൊക്കമാണ്. 2009 നവംബർ 25-ന് ഉണ്ടായ ആ പ്രളയത്തിൽ 117 പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ആയിരക്കണക്കിന് വാഹനങ്ങളും കെട്ടിടങ്ങളും നശിക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകൾക്കിടെ ജിദ്ദ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. മഴവെള്ളം ഒഴുക്കിവിടാനുള്ള ഡ്രെയിനേജ് പദ്ധതികളിലെയും തടയണകളിലെയും വൻ അഴിമതിയും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി താഴ്‌വരകൾ കൈയേറിയതുമാണ് 2009-ലെ ദുരന്തത്തിന് പ്രധാന കാരണം. തുടർന്ന് അബ്ദുല്ല രാജാവിൻ്റെ ഉത്തരവനുസരിച്ച് വിശദമായ അന്വേഷണം നടക്കുകയും അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെയും മറ്റും ശിക്ഷിക്കുകയും ചെയ്തു. പിന്നീട്, 2017-ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ ഈ അഴിമതിക്കേസുകൾ പുനരന്വേഷിക്കാൻ കമ്മിറ്റി സ്ഥാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം റിയാൽ വീതം നഷ്ടപരിഹാരം നൽകുകയും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ ചെലവിൽ താമസസൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.

    2011, 2013, 2021, 2022 വർഷങ്ങളിലും ജിദ്ദയിൽ പ്രളയങ്ങൾ ആവർത്തിച്ചു. ഈ ദുരന്തങ്ങൾ തടയാനായി അടുത്തിടെയായി ബില്യൺ കണക്കിന് റിയാൽ ചെലവഴിച്ച് ആധുനിക ഡ്രെയിനേജ് സംവിധാനങ്ങൾ നടപ്പാക്കുകയും കിഴക്കൻ ജിദ്ദയിൽ തടയണകൾ നിർമ്മിക്കുകയും കനാലുകൾ വഴി വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്തത് പ്രളയത്തിൻ്റെ ആഘാതം വലിയ അളവിൽ കുറയ്ക്കാൻ സഹായിച്ചു. എന്നിരുന്നാലും, ഇന്നലെ രാവിലെ അഞ്ചു മണിക്കൂറിനിടെ 100 മില്ലീമീറ്ററിലധികം മഴ ലഭിച്ചപ്പോൾ പല റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയും നിരവധി കാറുകൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില സർവീസുകൾക്ക് കാലതാമസവും നേരിട്ടു. മഴക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ഒരു സൗദി പൗരൻ മരിച്ചതായും റിപ്പോർട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FLOOD IN 2009 FLOOD IN SAUDI rain in saudi
    Latest News
    ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    12/12/2025
    ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    11/12/2025
    സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    11/12/2025
    ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    11/12/2025
    വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    11/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.