ജിദ്ദ – ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ മഴ പെയ്തതായും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദയിലാണെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദ അടങ്ങിയ മക്ക പ്രവിശ്യയിലാണ്. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ 133.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജിദ്ദയിലെ അല്‍ബസാതീന്‍ ഡിസ്ട്രിക്ടില്‍ 84.4 മില്ലീമീറ്ററും കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 72.2 മില്ലീമീറ്ററും അല്‍റബ്വ ഡിസ്ട്രിക്ടില്‍ 50.2 മില്ലീമീറ്ററും ജിദ്ദ നഗര മധ്യത്തില്‍ 33 മില്ലീമീറ്ററും ബനീമാലിക് ഡിസ്ട്രിക്ടില്‍ 19.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
രാജ്യത്തുടനീളമുള്ള മഴയുടെ അളവ് സംബന്ധിച്ച പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ് എന്നിവിടങ്ങളിലായി 101 ജലശാസ്ത്ര, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴ രേഖപ്പെടുത്തി.
ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ റഫ വിമാനത്താവളത്തില്‍ 52.9 മില്ലീമീറ്ററും അറാര്‍ വിമാനത്താവളത്തില്‍ 42.2 മില്ലീമീറ്ററും റഫയില്‍ 23.5 മില്ലീമീറ്ററും അറാറില്‍ 17.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഹായില്‍ പ്രവിശ്യയില്‍ അല്‍ശനാനില്‍ 22.9 മില്ലീമീറ്ററും അല്‍റൗദയില്‍ 18.8 മില്ലീമീറ്ററും അല്‍ശനാനിലെ അല്‍വുറൂദില്‍ 16.9 മില്ലീമീറ്ററും ബഖ്ആയിലെ നാദിക് കമ്പനി ഫാമുകളില്‍ 10.2 മില്ലീമീറ്ററും ബഖ്ആയിലെ അല്‍ശൈഹിയയില്‍ 9.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. തബൂക്ക് പ്രവിശ്യയില്‍ അല്‍വജിലെ അല്‍ഫാരിഅയില്‍ 16.8 മില്ലീമീറ്ററും തൈമായിലെ ജുറൈശ് സെക്യൂരിറ്റി സെന്ററില്‍ 11.2 മില്ലീമീറ്ററും ദിബായിലെ അല്‍അമൂദില്‍ 3.2 മില്ലീമീറ്ററും ദിബായിലെ ശവാഖില്‍ 2.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
അല്‍ഖസീം പ്രവിശ്യയില്‍ മിദ്‌നബില്‍ 11.5 മില്ലീമീറ്ററും പ്രിന്‍സ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ 10.5 മില്ലീമീറ്ററും ബുറൈദയിലെ ശരിയില്‍ 9.5 മില്ലീമീറ്ററും ഉയൂന്‍ അല്‍ജവായില്‍ 9 മില്ലീമീറ്ററും അല്‍അസ്‌യാഹിലെ ഖുബ്ബയില്‍ 8.6 മില്ലീമീറ്ററും ബുകൈരിയയിലെ അല്‍ഫുവൈലിഖില്‍ 7.8 മില്ലീമീറ്ററും രേഖപ്പെടുത്തി. മദീന പ്രവിശ്യയിലെ വാദി അല്‍ഫറഇലെ അബൂദിബയില്‍ 10 മില്ലീമീറ്ററും മദീനയിലെ അല്‍മുന്ദസ സ്ട്രീറ്റില്‍ 9.2 മില്ലീമീറ്ററും വാദി അല്‍ഫറഇല്‍ 6.6 മില്ലീമീറ്ററും വാദി അല്‍ഫറഇലെ അല്‍ഹിന്ദിയയില്‍ 5.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യയില്‍ ഹഫര്‍ അല്‍ബാത്തിന്‍ എയര്‍ ബേസില്‍ 6.4 മില്ലിമീറ്ററും ഹഫര്‍ അല്‍ബാത്തിന്‍ നഗരത്തില്‍ 5.1 മില്ലിമീറ്ററും ഹഫര്‍ അല്‍ബാത്തിനിലെ അല്‍ഖൈസൂമ വിമാനത്താവളത്തില്‍ 3.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍സുല്‍ഫിയില്‍ 3.7 മില്ലിമീറ്ററും അല്‍സുല്‍ഫിയിലെ അലഖയില്‍ 3 മില്ലിമീറ്ററും അല്‍സുല്‍ഫിയിലെ റൗദത്ത് അല്‍സബ്‌ലയില്‍ 1 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. അല്‍ജൗഫ് പ്രവിശ്യയില്‍ ഖുറയ്യാത്തിലെ ഐന്‍ അല്‍ഹവാസില്‍ 2 മില്ലിമീറ്ററും സകാക്കയിലെ തല്‍അത്ത് അമ്മാറില്‍ 1.1 മില്ലിമീറ്ററും ഖുറയ്യാത്തില്‍ 1 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയതായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അറിയിച്ചു.



