ജിദ്ദ– ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്രസയുടെ പുതിയ അദ്ധ്യയന വർഷത്തിന് വർണശഭളമായ പ്രവേശനോത്സവത്തോടെ തുടക്കമായി.
1987ൽ പരിമിതമായ സൗകര്യങ്ങളുമായി ആരംഭിച്ച അൽഹുദാ മദ്രസ ജിദ്ദയിലെ മലയാളി കുട്ടികൾക്കായുള്ള ആദ്യത്തെ വ്യവസ്ഥാപിത മത വിദ്യാഭ്യാസ സ്ഥാപനമാണ്.
മദ്രസയുടെ ആരംഭ ഘട്ടം മുതലുള്ള ഗുണനിലവാരമുള്ള മത വിദ്യാഭ്യാസ രീതികൾ ഇന്നും നിലനിർത്തി പോരുന്നു. കോഴിക്കോട് ആസ്ഥാനമായി കെ.എൻ.എം മർക്കസു ദ്ദഅവക്ക് കീഴിൽ ശാസ്ത്രീയമായി രൂപകൽപന ചെയ്ത CIER സിലബസാണ് പിന്തുടരുന്നത്. കഴിവും പരിചയ സമ്പത്തുമുള്ള അദ്ധ്യാപക-അദ്ധ്യാപികമാരാണ് മദ്രസയുടെ കരുത്ത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായി ഒരു ബാച്ചും വെള്ളിയാഴ്ച മറ്റൊരു ബാച്ചുമായി പ്രവർത്തിക്കുന്ന മദ്രസയിൽ നിലവിൽ 400-ാളം കുട്ടികൾ പഠിക്കുന്നുണ്ട്. ശനിയാഴ്ചകളിൽ പുതിയ ബാച്ച് പരിഗണനയിലുണ്ട്.


ഷറഫിയയിൽ, ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ഥലത്ത് കുട്ടികൾക്ക് കളിക്കാവുന്ന ഗ്രൗണ്ട് ഉൾപ്പെടെയുള്ള വില്ലയിലാണ് അൽഹുദാ മദ്രസ നിലകൊള്ളുന്നത്.
പുതുതായി ചേർന്ന കുട്ടികളെ പ്രവേശനോത്സവത്തിൽ പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. പരിപാടിക്ക് ആക്ടിംഗ് പ്രിൻസിപ്പാൾ അബ്ദുഹിമാൻ ഫാറൂഖി, അധ്യാപകർ, കൺവീനർ അൻവർ കടലുണ്ടി, ഇസ്ലാഹി സെൻ്റർ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, സെൻ്റർ സ്റ്റാഫുകൾ എന്നിവർ നേതൃത്വം നൽകി.
പുതിയ വർഷത്തെ അഡ്മിഷൻ തുടരുന്നു.കുട്ടികളെ ചേർക്കാൻ താൽപര്യമുള്ളവർക്ക്ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മദ്രസ ഓഫീസിൽ നേരിൽ വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്. അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും എല്ലാ ദിവസങ്ങളിലും ഇസ്‌ലാഹി സെന്റർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. വിളിക്കാം: 057 246 6073